Connect with us

Kasargod

ഫിദാക്  മീലാദ് ഫെസ്റ്റ് സമാപിച്ചു

431വിദ്യാര്‍ഥികള്‍ നാല് ടീമുകളിലായി 158 മത്സരങ്ങളില്‍ പങ്കെടുത്തു

Published

|

Last Updated

ഫിദാക് മുഹിമ്മാത്ത് ബോയ്‌സ് ഗാര്‍ഡന്‍ മീലാദ് ഫെസ്റ്റ് സമാപന സംഗമം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍ക്കോട് | സെപ്റ്റംബര്‍ 12 മുതല്‍ 17വരെ നീണ്ടു നിന്ന മുഹിമാത്ത് മീലാദ് ഫെസ്റ്റ് സമാപിച്ചു. 431വിദ്യാര്‍ഥികള്‍ നാല് ടീമുകളിലായി 158 മത്സരങ്ങളില്‍ പങ്കെടുത്തു. സമാപന സംഗമം മുഹിമ്മാത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടീം പോയിന്റ് പ്രഖ്യാപനം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അസീസ് ഹിമമി ഗോസാടെ നിര്‍വഹിച്ചു.

ടീം കൈറോ -1196 പോയിന്റ് നേടി ഒന്നാം സ്ഥാനവും രിഷ്താന്‍ 978 പോയിന്റ് നേടി രണ്ടാം സ്ഥാനവും ഗ്രാനട 944 പോയിന്റ് നേടി മൂന്നാം സ്ഥാനവും തബ്രിസ് 856 പോയിന്റ് നേടി നാലാം സ്ഥാനവും കരസ്ഥമാക്കി. ഹാഫിള് മജീദ് സഖാഫി സ്വാഗതവും ഷാഫി ഹിമമി ഏണിയാടി നന്ദിയും പറഞ്ഞു.

 

 

Latest