Connect with us

Ongoing News

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഏർപെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു

അണ്ടർ 17 വനിതാ ലോകകപ്പ് 2022 നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയിൽ നടത്താമെന്നും ഫിഫ

Published

|

Last Updated

ന്യൂഡൽഹി | ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എ ഐ എഫ് എഫ്) ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പിൻവലിച്ചു. അണ്ടർ 17 വനിതാ ലോകകപ്പ് 2022 നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയിൽ നടത്താമെന്നും ഫിഫ അറിയിച്ചു. ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 15നാണ് ഫിഫ എഐഎഫ്എഫിന് വിലക്ക് ഏർപ്പെടുത്തിയത്. ഫിഫയുടെ നിയമങ്ങളുടെയും ഭരണഘടനയുടെയും ഗുരുതരമായ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപട. ഇതേതുടർന്ന് ഒക്ടോബറിൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ആതിഥേയാവകാശവും ഇന്ത്യക്ക് നഷ്ടമാകുകയായിരുന്നു.