National
ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
അയോധ്യ, പ്രയാഗ് രാജ്, അമേത്തി ഉള്‍പ്പെടെ സുപ്രധാന സീറ്റുകളില്‍ ഇന്നാണ് പോളിംഗ്.
ലക്‌നോ | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 ജില്ലകളിലെ 61 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2.25 കോടി വോട്ടര്‍മാര്‍ 693 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. സ്ഥാനാര്‍ഥികളില്‍ 90 പേര്‍ വനിതകളാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ഉപമുഖ്യമന്ത്രി കേശവ് മൗര്യ ഉള്‍പ്പെടെ 6 മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. അയോധ്യ, പ്രയാഗ് രാജ്, അമേത്തി ഉള്‍പ്പെടെ സുപ്രധാന സീറ്റുകളില്‍ ഇന്നാണ് പോളിംഗ്. 61 സീറ്റുകളില്‍ 48 സിറ്റിങ് എംഎല്‍എമാരാണ് മത്സരിക്കുന്നത്. 2017ല്‍ ഈ 61ല്‍ 50 സീറ്റും ബിജെപി നേടിയിരുന്നു. എസ്പി 5, ബിഎസ്പി 3, കോണ്‍ഗ്രസ് ഒന്ന്, സ്വതന്ത്രര്‍ രണ്ട് സീറ്റുകള്‍ നേടി.
People cast their votes in the fifth phase of #UttarPradeshElections. Visuals from Jwala Devi Saraswati Vidya Mandir Inter College – designated as a polling booth. pic.twitter.com/hEx4nyBoAc
— ANI UP/Uttarakhand (@ANINewsUP) February 27, 2022