National
ഹരിയാനയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു
ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ് പതിവ് പരിശീലനത്തിനിടെ തകര്‍ന്നത്.

ഛണ്ഡീഗഡ് | ഹരിയാനയിലെ അംബാലയ്ക്ക് സമീപം പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ് പതിവ് പരിശീലനത്തിനിടെ തകര്‍ന്നത്. അംബാല വ്യോമത്താവളത്തില്‍ നിന്ന് ഉച്ചയോടെയാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
---- facebook comment plugin here -----