Connect with us

Afghanistan crisis

പഞ്ച്ശിറില്‍ പോരാട്ടം തുടരുന്നു; താലിബാന്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

പഞ്ചശിര്‍ പ്രവിശ്യയിലെ സുതൂല്‍ ജില്ല പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്

Published

|

Last Updated

കാബൂള്‍  | പഞ്ച്ശിറില്‍ താലിബാനും വടക്കന്‍ സൈന്യവും തമ്മിലുളള പോരാട്ടം തുടരുന്നു. പഞ്ച്ശീര്‍ കീഴടക്കിയെന്ന താലിബാന്‍ അവകാശവാദം പ്രതിരോധ സേന തള്ളിയിരിക്കുകയാണ്. അതേ സമയം ഇവിടെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ കനത്ത പോരാട്ടം നടത്തുന്നത് സ്ഥിരീകരിച്ച് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സലേ സ്ഥിരീകരിച്ചു.. ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നും അംറുള്ള സലേ ആവശ്യപ്പെട്ടു. താന്‍ അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടെന്നും അംറുള്ള സലേ വ്യക്തമാക്കി.

 

അതിനിടെ പുതിയ സര്‍ക്കാറില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം സ്ത്രീകള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. താലിബാന്‍ സഹ സ്ഥാപകന്‍ മുല്ല ബരാദറാകും സര്‍ക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുന്‍സാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകന്‍ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാന്‍ നേതാക്കള്‍ സര്‍ക്കാറിന്റെ ഭാഗമാകും.

 

അതേസമയം പഞ്ചശിര്‍ പ്രവിശ്യയിലെ സുതൂല്‍ ജില്ല പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. എതിരാളികളുടെ കൈയിലുള്ള 11 ഔട്ട് പോസ്റ്റുകള്‍ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെടുന്നു. പ്രതിരോധ മുന്നണിയിലെ 34 പേരെ വധിച്ചതായും താലിബാന്‍ സാംസ്‌കാരിക കമീഷന്‍ അംഗം ഇനാമുല്ല സമന്‍ഗനി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രതിരോധ മുന്നണി തള്ളി . താലിബാന്‍കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും താഴ്വരയിലേക്ക് പ്രവേശിക്കാന്‍ പറ്റിയിട്ടില്ലെന്നും പാഞ്ച്ഷീറിലെ എല്ലാ പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുന്നണ വക്താവ് ഫാഹിം ദഷ്തി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളും മുന്നില്‍ മുട്ടുകുത്തിയിട്ടും ചെറുത്തുനില്‍പ്പ് തുടരുന്ന പാഞ്ച്ഷിര്‍ താഴ്വരയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിലാണ് താലിബാന്‍

---- facebook comment plugin here -----

Latest