Kasargod
ഫിഹ്‌രിയ്യ' 25: കലാമത്സരങ്ങള്‍ക്ക് തുടക്കമായി
നാലു ദിവസം നീണ്ടുനില്‍ക്കുന്ന കലാമത്സരങ്ങളില്‍ 250 ഓളം മത്സരാര്‍ഥികള്‍ നാല് ഗ്രൂപ്പുകളിലായി 100 ഓളം ഇനങ്ങളില്‍ മാറ്റുരയ്ക്കും.
ജാമിഅ സഅദിയ്യ വുമണ്‍സ് കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടിയായ ഫിഹ്‌രിയ്യ' 25 കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
ദേളി | ജാമിഅ സഅദിയ്യ വുമണ്‍സ് കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടി ഫിഹ്‌രിയ്യ’ 25 ന് തുടക്കമായി. നാലു ദിവസം നീണ്ടുനില്‍ക്കുന്ന കലാമത്സരങ്ങളില്‍ 250 ഓളം മത്സരാര്‍ഥികള്‍ നാല് ഗ്രൂപ്പുകളിലായി 100 ഓളം ഇനങ്ങളില്‍ മാറ്റുരയ്ക്കും.
പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു.
അലി സഅദി പൂച്ചക്കാട്, അബ്ദുല്ലാഹ് മുബാറക്ക്, നവാസ് സഅദി ചട്ടഞ്ചാല്‍ സംബന്ധിച്ചു.