health departement
ആരോഗ്യ വകുപ്പില്‍ ഫയല്‍ കാണാതായ സംഭവം; കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ്
500 ലേറെ ഫയലുകളാണ് ആരോഗ്യ വകുപ്പില്‍ നിന്നും കാണാതായത്
തിരുവനന്തപുരം | ആരോഗ്യ വകുപ്പില്‍ നിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പിനോട് പോലീസ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇക്കാര്യമാവശ്യപ്പെട്ട് പോലീസ് കത്ത് നല്‍കി. കണ്‍ന്റോണ്മെന്റ് പോലീസാണാണ് ആവശ്യമുന്നയിച്ചത്.
500 ലേറെ ഫയലുകളാണ് ആരോഗ്യ വകുപ്പില്‍ നിന്നും കാണാതായത്. വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ കഴിയുന്നില്ലെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍, ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. കാണാതായ ഫയലുകള്‍ കൊവിഡ് കാലത്തെ പര്‍ച്ചേസ് ഇടപാടുകളുമായി ബന്ധപ്പെട്ടതല്ല. വളരെ പഴയ ഫയലുകളാണ് കാണാതായത്. കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പോലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.