Kerala
പൂരം കലക്കല്‍; മുഖ്യമന്ത്രിയെ തള്ളി സി പി ഐ
പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യങ്ങള്‍ പുറത്തുവരണം.
തിരുവനന്തപുരം | പൂരം കലക്കലില്‍ മുഖ്യമന്ത്രിയെ തള്ളി സി പി ഐ. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം: വി ഡി സതീശന്‍
പൂരം കലക്കലില്‍ അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രി ഒന്നാം പ്രതി. വെടിക്കെട്ട് മാത്രമല്ല തടസ്സപ്പെട്ടത്. പൂരം കലങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ത്രിതല അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍
പൂരം കലക്കിയത് ബി ജെ പിയെ സഹായിക്കാനാണെന്ന് കെ മുരളീധരന്‍. കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടക്കുന്നുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.