Connect with us

Kerala

സിനിമാ സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

40ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. വെെകിട്ട്‌ അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം.

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, നവതരംഗ സിനിമക്ക് സർഗാത്മകമായ ഊർജം നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എ കെ ജി  തുടങ്ങിയ ചിത്രങ്ങളാണ് പ്രധാന സംഭാവന. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കലാസാംസ്കാരിക രംഗത്തെ സംഭാവനക്കുള്ള ഫ്രഞ്ച് സർക്കാറിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ്  ജനിച്ചത്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.

Latest