Kerala
ഷൈന്‍ ടോം ചാക്കോക്ക് സിനിമാ സംഘടനകളുടെ താക്കീത്
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കും

കൊച്ചി | ലഹരി കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോക്ക് സിനിമാ സംഘടനകളുടെ താക്കീത്. ഫെഫ്ക ഭാരവാഹികള്‍ ഷൈനിനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈനിന് ഒരു അവസരം കൂടി നല്‍കുമെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന സൂത്രവാക്യം സിനിമയുടെ ഐ സി യോഗത്തില്‍ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് ഫെഫ്കയും ഷൈന്‍ ടോം ചാക്കോയെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചത്. ഫെഫ്ക ഭാരവാഹികള്‍ ഷൈനുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. ഷൈനിന് കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
---- facebook comment plugin here -----