Connect with us

Kerala

സിനിമാ നിര്‍മാതാവ് ചമഞ്ഞ് യുവതികളെ പീഡിപ്പിച്ച പ്രതി പിടിയില്‍

കോട്ടയം വാഴൂര്‍ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | സിനിമാ നിര്‍മാതാവ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കോട്ടയം വാഴൂര്‍ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിയും പീഡനവും സഹിക്ക വയ്യാതെ ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

യുവതിയെ വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് പരാതി. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ നിര്‍മ്മാതാവെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ യുവതികളുമായി ബന്ധം സ്ഥാപിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തല്‍ ആരംഭിക്കും. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ചാണ് ഭീഷണി.

ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്ന് പ്രതി അഞ്ചു ലക്ഷം രൂപയും എട്ടു പവന്‍ സ്വര്‍ണവും കൈക്കലാക്കിയെന്ന് പരാതിയില്‍ പറയുന്നു. കണ്ണൂരുള്ള മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചു വരുന്നതിനിടയാണ് പ്രതി ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലാവുന്നത്. ആഴ്ച തോറും ഫോണും സിമ്മും ഇയാള്‍ മാറ്റി വരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ആണ് നിര്‍ണായകമായതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയതായി പോലീസിന് സംശയിക്കുന്നു.

 

Latest