subi suresh
സിനിമ- സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കൊച്ചി | സിനിമ- സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്. 41 വയസ്സായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജഗിരി ആശുപത്രിയിൽ രാവിലെ പത്തോടെയാണ് സുബി സുരേഷ് മരിച്ചത്. മികച്ച കൊമേഡിയൻ താരമായിരുന്നു. ടെലിവിഷൻ ഹാസ്യപരിപാടികളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ജനപ്രിയ ടി വി അവതാരകയുമായിരുന്നു. സ്റ്റേജ് പരിപാടികളിലും തൻ്റെതായ മുദ്ര പതിപ്പിച്ചു.
---- facebook comment plugin here -----