Connect with us

Kerala

സിനിമാ സെറ്റുകളില്‍ പരിശോധന നടത്തും: സതീദേവി

ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടെന്നും ഇവിടങ്ങളില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും അധ്യക്ഷ പി സതീദേവി.

Published

|

Last Updated

തിരുവനന്തപുരം | സിനിമാ സെറ്റുകളില്‍ പരിശോധന നടത്താനൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷന്‍. അധ്യക്ഷ പി സതീദേവിയാണ് ഇക്കാര്യം അറിയിച്ചത്.

ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടെന്നും ഇവിടങ്ങളില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു. ഹൈക്കോടതി ഹേമ കമ്മീഷന്‍ കേസ് പരിഗണിക്കുന്ന വേളയില്‍ കമ്മീഷന്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാല്‍ അത് പ്രാബല്യത്തില്‍ വരുത്താനും ഇടപെടല്‍ നടത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ അഞ്ച് ജഡ്ജിമാരടങ്ങിയ വിശാല ബഞ്ച് രൂപവത്കരിക്കുമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബഞ്ചിനാണ് രൂപം നല്‍കുക. കമ്മിറ്റി റിപോര്‍ട്ടിലെ കേസുകള്‍ ബഞ്ച് പരിഗണിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം. ഈമാസം 10നാണ് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം കോടതി മുമ്പാകെ സമര്‍പ്പിക്കുക.

 

 

Latest