Connect with us

Kerala

വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ പ്രവര്‍ത്തകന്‍ പിടിയില്‍

45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു

Published

|

Last Updated

ഇടുക്കി | മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാന്‍ പിടിയിലായി. ആര്‍ ജി
വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. 45 ഗ്രാം വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇടുക്കി മൂലമറ്റത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

വാഗമണ്ണില്‍ പുതിയ സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യൂബര്‍ ടാക്‌സിയിലെത്തിയ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ഇയാളെ എക്‌സൈസ് ചോദ്യം ചെയ്തു വരികയാണ്.

‘ആവേശം’,’പൈങ്കിളി’,’സൂക്ഷ്മദര്‍ശിനി’,’രോമാഞ്ചം’ തുടങ്ങിയ സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്.

 

Latest