Connect with us

ISL 2021- 22

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം

അല്‍വാരോ വാസ്‌ക്വേസും പ്രശാന്തുമാണ് ഗോളുകള്‍ നേടിയത്

Published

|

Last Updated

ഗോവ | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷാ എഫ് സിക്ക് എതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയിരിക്കുന്നത്. ഗോവയിലെ തിലക് മൈതാനില്‍ നടന്ന മത്സരത്തില്‍ അല്‍വാരോ വാസ്‌ക്വേസും പ്രശാന്തുമാണ് ഗോളുകള്‍ നേടിയത്. ഒഡിഷക്ക് വേണ്ടി നിഖില്‍ രാജ് മുരുകേഷ് കുമാര്‍ ആശ്വാസ ഗോള്‍ നേടി.

62ാം മിനിറ്റില്‍ വാസ്‌ക്വേസ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടി. 85ാം മിനിറ്റില്‍ പ്രശാന്ത് രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ അഞ്ചാം മിനിറ്റിലാണ് ഒഡിഷ ഗോള്‍ മടക്കിയത്.