Saudi Arabia
ഒടുവില്‍ ആഗ്രഹം സഫലമായി; എട്ടായിരം കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്ത് ബംഗ്ലാദേശ് യുവാവ് മക്കയിലെത്തി
2023 ജൂലൈ എട്ടിന് ബംഗ്ലാദേശിലെ കുമിള-നംഗല്‍കോട്ട് ഉപസിലയിലെ ബട്ടബാരിയയില്‍ നിന്നാണ് അലിഫ് മഹമൂദ് പുണ്യ ഭൂമി ലക്ഷ്യമാക്കി യാത്ര തിരിച്ചത്
മക്ക | നിശ്ചയദാര്‍ഢ്യത്തിന്റെയും വിശ്വാസത്തിന്റെയും അസാധാരണമായ പ്രകടനം കാഴ്ച്ചവെച്ച് ബംഗ്ലാദേശ് യുവാവ് കാല്‍നടയായി വിശുദ്ധ മക്കയിലെത്തി.ഒമ്പത് മാസം കൊണ്ട് ഏഴായിര്‍ത്തി എണ്ണൂര്‍ കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് യുവാവ് ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി എത്തിയത്.
2023 ജൂലൈ എട്ടിന് ബംഗ്ലാദേശിലെ കുമിള-നംഗല്‍കോട്ട് ഉപസിലയിലെ ബട്ടബാരിയയില്‍ നിന്നാണ് അലിഫ് മഹമൂദ് പുണ്യ ഭൂമി ലക്ഷ്യമാക്കി യാത്ര തിരിച്ചത്.ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളിലൂടെ 270 ദിവസത്തെ കാല്‍നടയാത്രയ്ക്ക് ശേഷമാണ് സഊദി തലസ്ഥാനമായ റിയാദ് വഴി മക്കയിലെത്തിചേര്‍ന്നത്.
സൈക്കിളിലായിരുന്നു യാത്ര തിരിക്കാന്‍ ആദ്യം ആഗ്രഹിച്ചതെങ്കിലും പിന്നീട് കാല്‍നടയായി സഞ്ചരിക്കാന്‍ തീരുമാനിക്കുകയിരുന്നു. നേരെത്തെ ബംഗ്ലാദേശിലെ 64 ജില്ലകളിലും സൈക്കിളില്‍ യാത്ര ചെയ്തതപ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിച്ച അംഗീകാരമാണ് തന്നെ കാല്‍നട യാത്രക്ക് പ്രേരിപ്പിച്ചതെന്ന് അലിഫ് മഹമൂദ് പറഞ്ഞു.
യാത്രയില്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് എട്ട് മാസത്തിനിടെ 7,800 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത്. വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിനും വിശ്വാസത്തോടുള്ള പ്രതിബദ്ധതയ്ക്കും സഊദി അറേബ്യയിലെ ബംഗ്ലാദേശി പ്രവാസി സമൂഹം അലിഫ് മഹ്മൂദിനെ അഭിനന്ദിച്ചു.
മക്കയിയിലെത്തി തന്റെ പവിത്രമായ കടമകള്‍ നിറവേറ്റാന്‍ അലിഫ് മഹ്മൂദ് തയ്യാറെടുക്കുമ്പോള്‍, ലബ്ബയ്ക്കയില്‍ അലിഞ്ഞു ചേര്‍ന്ന വിശ്വാസത്തിന്റെ ഉജ്ജ്വലമായ ഓര്‍മ്മപ്പെടുത്തലാണ് വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.