Kerala
കെ എസ് ആര്‍ ടി സിക്ക് 102.62 കോടി രൂപ കൂടി സഹായം അനുവദിച്ച് ധനവകുപ്പ്
72.62 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന്.

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്ക് 102.62 കോടി രൂപ കൂടി ധനഹായം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്.
പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6,163 കോടിയോളം രൂപയാണ് കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പറേഷന് ആകെ 1,612 കോടി രൂപ സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയായിരുന്നു. ഇത് പൂര്‍ണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----