Kerala
പി ജയരാജന് കാര്‍ വാങ്ങാന്‍ പണം അനുവദിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി
സാമ്പത്തിക നിയന്ത്രണം എന്നാല്‍ ഒന്നും ചെയ്യാതിരിക്കുക എന്നല്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കാലാനുസൃതമായി വാഹനങ്ങള്‍ മാറ്റാതിരിക്കാനാകില്ല.
തിരുവനന്തപുരം | സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക നിയന്ത്രണം എന്നാല്‍ ഒന്നും ചെയ്യാതിരിക്കുക എന്നല്ല.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കാലാനുസൃതമായി വാഹനങ്ങള്‍ മാറ്റാതിരിക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
പഴയ വാഹനം മാറ്റുന്നത് കാലപ്പഴക്കം കൊണ്ട്; ജയരാജന്‍
പഴയ വാഹനം മാറ്റുന്നത് കാലപ്പഴക്കം കൊണ്ടാണെന്ന വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തി. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്റെ വാഹനത്തിനാണ് അനുമതി ലഭിച്ചത്. ബുള്ളറ്റ് പ്രൂഫ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊള്ളാം. ആര്‍ എസ് എസ് ആക്രമിച്ചപ്പോള്‍ പ്രതിരോധത്തിനുണ്ടായത് വീട്ടിലെ ചൂരല്‍ കസേര മാത്രമാണ്. അതിനാല്‍ ബുള്ളറ്റിനെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ ജയരാജന്‍ പറഞ്ഞു.