Kerala
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍
9.55 ഓടെയാണ് അദ്ദേഹം പത്താം നമ്പര്‍ കാറില്‍ നിയമസഭാ കവാടത്തില്‍ എത്തിയത്.
![](https://assets.sirajlive.com/2025/02/knb-897x538.jpg)
തിരുവനന്തപുരം | ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തി.9.55 ഓടെയാണ് അദ്ദേഹം പത്താം നമ്പര്‍ കാറില്‍ നിയമസഭാ കവാടത്തില്‍ എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം എല്ലാവരും സഭയിലുണ്ട്. തന്റെ അഞ്ചാമത്തെ സംസ്ഥാന ബജറ്റ് അവതരണത്തിനാണ് മന്ത്രി ഒരുങ്ങുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ട കാലഘട്ടമായിരുന്നു ഇതെന്നും സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിച്ചപ്പോഴും കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് സാമ്പത്തികമായി നമ്മളെ ഞെരുക്കിയ കാലഘട്ടമാണിതെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും
സാമ്പത്തിക ഞെരുക്കത്തിന്റെ തീഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ച് തുടങ്ങുകയാണെന്നും അദ്ദേഹം നവ്യക്തമാക്കിയിരുന്നു