Connect with us

National

2047 ല്‍ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി

മികച്ച പിന്തുണയോടെ ഈ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | 10 വര്‍ഷത്തെ നേട്ടങ്ങളെണ്ണി ധനമന്ത്രി നിരമലാ സീതാരാമകൻ കേന്ദ്ര സർക്കാറിന്റെ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. 2047 ല്‍ വകസിത ഭാരതമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരിലേക്കും വികസനമെത്തിക്കാനായെന്നും ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് ഗുണപരമായ മാറ്റങ്ങളുണ്ടായി. മികച്ച പിന്തുണയോടെ ഈ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

എല്ലാ വീട്ടിലും വെള്ളം, വൈദ്യുതി, ഗ്യാസ് ,സാമ്പത്തിക സേവനങ്ങള്‍ എന്നിവ എത്തിക്കാനായതായി ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഭക്ഷണത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിച്ചതായും 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയതായും ധനമന്ത്രി പറഞ്ഞു. 2047 ഓടെ രാജ്യം വികസിത രാഷ്ട്രമായി മാറും. അഴിമതിയും സ്വജനപക്ഷപാതവും അവസാനിച്ചതായും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്തെ സമ്പത്ത് വ്യവസ്ഥ ശരിയായ ദിശയിലാണ്. സുതാര്യമായ ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസനത്തിന് പുതിയ നിര്‍വചനം കൊണ്ടുവരും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. അങ്കണ്‍വാടി ജീവനക്കാരും ആശ വര്‍ക്കര്‍മാരും ആയുഷ്മാന്‍ ഭാരപത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും ക്ഷീരവികസന രംഗത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. 1.47 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യയില്‍ പരിശീലനം നല്‍കി. മത്സ്യ സമ്പത്ത് പദ്ധതി വിപുലീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ പാസഞ്ചര്‍ ട്രൈനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. റെയില്‍വേ സുരക്ഷക്ക് കൂടുതല്‍ പദ്ധതികള്‍ ആവിശ്കരിക്കുമെന്നും 40000 സാധാരണ കോച്ചുകള്‍ വന്ദേഭാരത് ആക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

Latest