Connect with us

Kuwait

കുവൈത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു

ധനസമാഹരണ കാമ്പയിന് തുടക്കം.

Published

|

Last Updated

കുവൈത്ത് സിറ്റി | രാജ്യത്തെ നിര്‍ധനരായ കുട്ടികള്‍ക്ക് അവരുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുവാന്‍ ലക്ഷ്യമിട്ടുള്ള ധനസമാഹരണ കാമ്പയിന് തുടക്കമായി. ഫെഡറേഷന്‍ ഓഫ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് സഅദ് അല്‍ ഉത്തയ്ബി ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കാമ്പയിനിന്റെ തുടര്‍ച്ചയാണ് ഇത്.

സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും ഉത്തയ്ബി വ്യക്തമാക്കി. കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളുമായി നേരിട്ട് ഏകോപനം നടത്തിക്കൊണ്ടാകും പദ്ധതി യുടെ നടത്തിപ്പ്.

ഏറ്റവും അര്‍ഹരായ വിദ്യാര്‍ഥികളിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ പൂര്‍ണമായ മേല്‍നോട്ടത്തിലാകും പദ്ധതികള്‍ നടപ്പിലാക്കുക. നിലവിലെ സ്ഥിതി വിവരകണക്ക് പ്രകാരം രാജ്യത്ത് ട്യൂഷന്‍ ഫീ നല്‍കാന്‍ പ്രയാസപ്പെടുന്ന 3000 ത്തിലധികം വിദ്യാര്‍ഥികള്‍ ഉള്ളതയാണ് അറിവ്.

 

---- facebook comment plugin here -----

Latest