Kerala
സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല; സപ്ലൈക്കോ കടകളില്‍ എല്ലാ സാധനങ്ങളും ലഭ്യമാകും: മന്ത്രി
ഈമാസം 19നകം എല്ലാ ഉത്പന്നങ്ങളും എല്ലായിടത്തും ലഭ്യമാകും.
തിരുവനന്തപുരം | സപ്ലൈക്കോ കടകളില്‍ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വന്‍പയര്‍, കടല, മുളക് എന്നിവയുടെ ടെണ്ടറില്‍ വിതരണക്കാര്‍ പങ്കെടുക്കാത്തതാണ് ലഭ്യതക്കുറവിന് കാരണം.
സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസ്സമാകില്ല. ഈമാസം 19നകം എല്ലാ ഉത്പന്നങ്ങളും എല്ലായിടത്തും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈക്കോ കടകളില്‍ അവശ്യസാധനങ്ങളില്‍ പലതും ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. പ്രതിപക്ഷം ഇത് സര്‍ക്കാറിനെതിരായ പ്രചാരണായുധമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
---- facebook comment plugin here -----