National
സാമ്പത്തിക തര്‍ക്കം: ഡല്‍ഹി കോടതിയില്‍ അജ്ഞാതന്‍ യുവതിയെ വെടിവെച്ച് വീഴ്ത്തി
സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയ യുവതിയെ ഒരാള്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ കോടതി സമുച്ചയത്തിനുള്ളില്‍ ഇന്ന് രാവിലെയുണ്ടായ അജ്ഞാത വെടിവെപ്പില്‍ ഒരു യുവതിക്ക് പരിക്ക്. അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് പറഞ്ഞു. സാകേത് ജില്ലാ കോടതിയിലാണ് സംഭവം. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയ യുവതിയെ ഒരാള്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുവതിയ്ക്കുനേരെ അജ്ഞാതന്‍ നാല് റൗണ്ട് വെടിയുതിര്‍ത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----