Connect with us

Kerala

സാമ്പത്തിക തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യം തേടി മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍

ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Published

|

Last Updated

കൊച്ചി|സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍. സൗബിന്‍ സാഹിര്‍ അടക്കമുള്ളവരുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പോലീസ് പറയുന്നു.

18.65 കോടി രൂപയാണ് സിനിമക്ക് ചെലവായതെന്നും എന്നാല്‍ 22 കോടിയെന്ന് പരാതിക്കാരനോട് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് കമ്പനി നല്‍കിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്ന നിര്‍മ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

 

 

Latest