Connect with us

Financial Fraud Case‌

സാമ്പത്തിക തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍

ഈജ്പിതില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ മുംബൈയിലെത്തിച്ച് അറസ്റ്റ് ചെയ്തു

Published

|

Last Updated

മുബൈ | സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍. ഈജിപ്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ സുഭാഷ് ശങ്കറിനെ മുംബൈയിലെത്തിച്ച് സി ബി ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജ്യത്തെ ബേങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ എറ്റവും അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് സുഭാഷ് ശങ്കറെന്നാണ് സി ബി ഐ പറയുന്നത. തട്ടിപ്പില്‍ ഇയാളും പങ്കാളിയാണെന്നും അന്വേഷണ ഏജന്‍സി കരുതുന്നു. നീരവ് മോദിക്കൊപ്പം സുഭാഷ് ശങ്കറിനായും സി ബി ഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു