Connect with us

Kerala

നിര്‍ബന്ധമായും പിഴ ഈടാക്കണം; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി

പിഴയിട്ടില്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കും. അനധികൃതമായി ഒരു ബോര്‍ഡ് പോലും വെക്കുന്നില്ലെന്ന് സര്‍ക്കാര്‍ എല്ലാ ദിവസവും ഉറപ്പുവരുത്തണം.

Published

|

Last Updated

കൊച്ചി | ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. ബോര്‍ഡുകള്‍ മൂലമുള്ള മാലിന്യം എങ്ങനെ ഒഴിവാക്കുമെന്ന് കോടതി ചോദിച്ചു.

അനധികൃത ബോര്‍ഡുകള്‍ക്ക് നിര്‍ബന്ധമായി പിഴ ചുമത്തണം. പിഴയിട്ടില്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കും. അനധികൃതമായി ഒരു ബോര്‍ഡ് പോലും വെക്കുന്നില്ലെന്ന് സര്‍ക്കാര്‍ എല്ലാ ദിവസവും ഉറപ്പുവരുത്തണം.

നഗരങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ അറിയിച്ചു. പൊതുനിരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹരജി പരിഗണിക്കവേയായിരുന്നു കോടതി നിര്‍ദേശം.

Latest