Uae
അബൂദബിയിൽ മാലിന്യം തള്ളിയാൽ 4,000 ദിർഹം വരെ പിഴ
എമിറേറ്റിലെ പൊതുജനങ്ങളുടെ രൂപം, ആരോഗ്യം, ശാന്തത എന്നിവ സംരക്ഷിക്കുന്നതുമായി നിയമം അടിസ്ഥാനമാക്കിയാണ് ഈ പിഴകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അബൂദബി| ശുചിത്വം നിലനിർത്തുന്നതിനും പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിനുമായി കർശനമായ പിഴയുമായി അധികൃതർ. മാലിന്യം തള്ളൽ, തെറ്റായ മാലിന്യ സംസ്‌കരണം, പച്ചപ്പിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് 4,000 ദിർഹം വരെ പിഴ ചുമത്താം. സിഗരറ്റ് കുറ്റി നിലത്ത് വലിച്ചെറിയുന്നതിനും അടുത്ത് ബിൻ ഇല്ലാത്തതിനാൽ ഒഴിഞ്ഞ ലഘുഭക്ഷണ പാക്കറ്റ് ഉപേക്ഷിക്കുന്നതും അടക്കമുള്ള പ്രവൃത്തികൾക്കും 4,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബൂദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് (ഡി എം ടി) മുന്നറിയിപ്പ് നൽകി.
എമിറേറ്റിലെ പൊതുജനങ്ങളുടെ രൂപം, ആരോഗ്യം, ശാന്തത എന്നിവ സംരക്ഷിക്കുന്നതുമായി നിയമം അടിസ്ഥാനമാക്കിയാണ് ഈ പിഴകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മാലിന്യം തള്ളൽ, അനുചിതമായ മാലിന്യ നിർമാർജനം, പൊതുസ്ഥലങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കൽ, അനുമതിയില്ലാതെ ക്യാമ്പ് ചെയ്യൽ, വാഹനങ്ങൾ ഉപേക്ഷിക്കൽ, നിയമവിരുദ്ധമായ പരസ്യം ചെയ്യൽ തുടങ്ങിയ 70-ലധികം പിഴകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

സിഗരറ്റ് കുറ്റികൾ, വ്യക്തിഗത മാലിന്യങ്ങൾ, ച്യൂയിംഗ്ഗം തുടങ്ങിയവ നിയുക്ത പാത്രങ്ങൾക്ക് പുറത്ത് സംസ്‌കരിക്കൽ, മേൽക്കൂരകളിലോ ബാൽക്കണികളിലോ വസ്തുക്കൾ സൂക്ഷിക്കുകയോ സ്ഥാപിക്കുക, പൊതുവഴികൾക്ക് അഭിമുഖമായി ജനാലകൾക്കോ വരാന്തകൾക്കോ പുറത്ത് വസ്ത്ര റാക്കുകൾ തൂക്കിയിടുക, അനുമതിയില്ലാതെ പൂക്കൾ പറിക്കുക, മരത്തിന്റെ ഇലകൾ മുറിക്കുക, പൊതു സ്ഥലങ്ങളിൽ ഉറങ്ങുക തുടങ്ങിയ ലംഘനങ്ങൾക്ക് ആദ്യ നിയമലംഘനത്തിന് 500 ദിർഹമാണ് പിഴ എങ്കിൽ രണ്ടാമത്തെ നിയമലംഘനത്തിന് 1,000 ദിർഹമും മൂന്നാമത്തെയും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങൾക്ക് 2,000 ദിർഹമും ഈടാക്കും.
പൊതു സ്ഥലങ്ങളിൽ വെറ്റില (പാൻ) തുപ്പുന്നത്, പൊതു സ്ഥലങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ, തൂണുകൾ ചുവരുകളിൽ എന്നിവിടങ്ങളിൽ അനധികൃത പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിന് ആദ്യ നിയമലംഘനത്തിന് 1,000 ദിർഹമും തുടർന്ന് 2,000, 4,000 എന്നിങ്ങനെയും ഈടാക്കും.

---- facebook comment plugin here -----