Connect with us

Uae

ഫണ്ടുകളുടെ നിയമലംഘനങ്ങള്‍ക്ക് സ്ഥാപനത്തിനെതിരെ പിഴ ചുമത്തി

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ലിമിറ്റഡിനെതിരെയാണ് നടപടി

Published

|

Last Updated

ദുബൈ|ഒന്നിലധികം നയലംഘനങ്ങള്‍ക്കും ഫണ്ടുകള്‍ സംബന്ധിച്ച നിയമലംഘനങ്ങള്‍ക്കും ദുബൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ലിമിറ്റഡിനാണ് 168,800 ദിര്‍ഹം (46 മില്യണ്‍ ഡോളര്‍) പിഴ ചുമത്തിയത്. ക്ലയന്റ്ഫണ്ട് തെറ്റായി സ്ഥാപനം കൈകാര്യം ചെയ്തതായും അതോറിറ്റിയെയും ബേങ്കിനെയും തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തി. 30 ശതമാനം കിഴിവ് നല്‍കിയ ശേഷം കമ്പനിക്ക് 2,645,721 ദിര്‍ഹം (720,905 ഡോളര്‍) പിഴയും അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് 682,631 ദിര്‍ഹം (186,000 ഡോളര്‍) പിഴയും ചുമത്തി.

പിഴക്ക് പുറമേ, ഏതെങ്കിലും എക്‌സിക്യൂട്ടീവ് സ്ഥാനം വഹിക്കുന്നതില്‍ നിന്നും ലൈസന്‍സുള്ള സ്ഥാപനം, റിപ്പോര്‍ട്ടിംഗ് എന്റിറ്റി, ലോക്കല്‍ ഫണ്ട് എന്നിവയുടെ ജീവനക്കാരനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചടങ്ങില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സി ഇ ഒക്ക് നിരോധം ഏര്‍പ്പെടുത്തി. നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് ഡി ഐ എഫ് സിയിലെ സാമ്പത്തിക സേവന വ്യവസായത്തിന്റെ സമഗ്രത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഡി ഐ എഫ് സിയില്‍ എല്ലാ സ്ഥാപനങ്ങളും വ്യക്തികളും സമഗ്രതയുടെയും നല്ല പെരുമാറ്റത്തിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കണം, പ്രത്യേകിച്ചും ക്ലയന്റ്ഫണ്ടുകളുമായി ഇടപെടുമ്പോള്‍. അതോറിറ്റി ചൂണ്ടിക്കാട്ടി.

തെറ്റിദ്ധരിപ്പിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ പെരുമാറ്റം ഡി എഫ് എസ് എ വെച്ചുപൊറുപ്പിക്കില്ലെന്നും നിക്ഷേപകര്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ണായക നടപടിയെടുക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.