Connect with us

National

മുംബൈയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കൈവിരല്‍; ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

യമ്മോ ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ പോലീസ് പരിശോധന നടത്തും.

Published

|

Last Updated

മുംബൈ|മുബൈയിലെ മലാഡില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കൈവിരല്‍ കണ്ടെത്തി. മലാഡ് സ്വദേശിനി ഓര്‍ഡര്‍ ചെയ്ത യമ്മോ കോണ്‍ ഐസ്‌ക്രീമിലാണ് കൈവിരല്‍ കണ്ടെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

യമ്മോ ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ പോലീസ് പരിശോധന നടത്തും. കൈവിരലിന്റെ ഭാഗം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

ഐസ്‌ക്രീം പാക്കറ്റ് തുറന്നപ്പോള്‍ കൈ വിരലിന്റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

 

 

 

 

Latest