Connect with us

Kerala

റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റിപോര്‍ട്ട്: രണ്ടാംപ്രതി, പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും നിലവില്‍ വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്,ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

കൊച്ചി | കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റിപോര്‍ട്ട്.വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയത്.കേസില്‍ രണ്ടാംപ്രതിയാണ് വേടന്‍.

കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്ക്കെന്നും എഫ്ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്.കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും നിലവില്‍ വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്.വേടനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

---- facebook comment plugin here -----

Latest