Kerala
യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസില്‍ തീയും പുകയും
ബസ് റോഡരികിലൊതുക്കി യാത്രക്കാരെ പുറത്തിറക്കി
വടകര | കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസില്‍ തീയും പുകയുമുയര്‍ന്നത് ഭീതി പടര്‍ത്തി. ദേശീയപാതയില്‍ വടകര- നാദാപുരം റോഡിലാണ് സംഭവം. ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന വൊളൻ്റ് ബസിൻ്റെ എന്‍ജിനില്‍ നിന്നാണ് പുക ഉയര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ബസ് റോഡരികിലൊതുക്കി ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.
---- facebook comment plugin here -----