National
ഡൽഹി കൊണാട്ട് പ്ലെസില്‍ തീപിടുത്തം
വ്യാപക പുക വിമാന സർവീസുകളെ ബാധിച്ചു

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലെസില്‍ തീപിടുത്തം. നഗരത്തിലെ പ്രധാനഭാഗത്ത് നിലകൊള്ളുന്ന സി എം ഹോട്ടലിലാണ് തീപുടത്തമുണ്ടായത്. പ്യുമ, അലന്‍സോളി തുടങ്ങിയ വന്‍കിട ബ്രാന്‍ഡ് കടകളുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
എന്നാല്‍, സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തില്‍ പടര്‍ന്നു പിടിച്ച തീ അണക്കാന്‍ കഴിഞ്ഞെങ്കിലും നഗരം പൂര്‍ണമായി പുക മൂടി കിടക്കുകയാണ്. ഇതുകാരണം വ്യോമഗതാഗതം തടസ്സപ്പെട്ടു. ചില വിമാനങ്ങൾ ആറ് അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേനാ വൃത്തക്കള്‍ അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പതോടെയാണ് തീപിടുത്തമുണ്ടാകുന്നത്. തീ മറ്റു കെട്ടിടത്തിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങൾ പൂർണമായി എന്നാണ് പ്രാഥമിക നിഗമനം.