Connect with us

National

ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി അലിപൂരിലെ ഫാക്ടറിയില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫ്രിഡ്ജും വസ്ത്രങ്ങളും സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ അഞ്ച് മണിയോടെ് ഫാക്ടറിയില്‍ നിന്ന് തീ ഉയരുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഉടന്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. തീയണക്കാനായി 34 അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി അഗ്നിരക്ഷാ വകുപ്പ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

 

Latest