Connect with us

National

ബെംഗളുരുവില്‍ സ്വകാര്യ ബസ് ഡിപ്പോയില്‍ തീപ്പിടുത്തം

ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസ്സുകള്‍ക്ക് തീപ്പിടിച്ചു.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ വന്‍ തീപ്പിടുത്തം. വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസ്സുകള്‍ക്ക് തീപ്പിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്.

സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.