Pathanamthitta
പത്തനംതിട്ടയില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപ്പിടുത്തം
അവസരോചിതമായ ഇടപെടല്‍ മൂലം സമീപത്തെ 3 കടകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു
പത്തനംതിട്ട | അടൂര്‍ ജനറല്‍ ഹോസ്പിറ്റലിനു സമീപം തയ്യില്‍ പേപ്പര്‍മാര്‍ട്ട് എന്ന സ്ഥാപനത്തിന് തീ പിടിച്ചു. പൂട്ടിക്കിടന്നിരുന്ന 3 മുറി കടകളിലൊന്നില്‍ നിന്നു പുക ഉയരുന്നതായി സമീപവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിളിച്ചറിയിച്ചു. സേന സ്ഥലത്തെത്തി പൂട്ട് പൊളിച്ചു തീ നിശേഷം കെടുത്തി. അവസരോചിതമായ ഇടപെടല്‍ മൂലം സമീപത്തെ 3 കടകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു.
---- facebook comment plugin here -----