Connect with us

National

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ തീപ്പിടിത്തം; ഐസിയുവിലെ രോഗി മരിച്ചു

80ഓളം പേരെ രക്ഷിച്ച് പുറത്തെത്തിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത| കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം.സംഭവത്തില്‍ ഐസിയുവിലായിരുന്ന രോഗി മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് ഇസ്‌ഐ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായത്. 80ഓളം പേരെ രക്ഷിച്ച് പുറത്തെത്തിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി അധികൃതര്‍ വിലയിരുത്തുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആശുപത്രിയുടെ താഴത്തെ നിലയിലെ വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേന അംഗങ്ങള്‍ ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു.

ഭയാനകമായ തീപ്പിടിത്തമാണ് ഉണ്ടായതെന്ന് ബംഗാള്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് മന്ത്രി സുജിത് ബോസ് വ്യക്തമാക്കി. വാര്‍ഡില്‍ കനത്ത പുക ഉയര്‍ന്നു. രോഗികള്‍ ജനാലയിലൂടെ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞു നിലവിളിച്ചു. 20 മിനിറ്റിനുള്ളില്‍ അവരെയെല്ലാം പുറത്തെത്തിച്ചു.എന്നാല്‍ ഐസിയുവിലെ രോഗി മരണത്തിന് കീഴടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest