Kerala
പടക്ക കടയില്‍ തീപിടുത്തം; ഒരാള്‍ക്ക് പരുക്ക്
സമീപമുള്ള ഹോട്ടലില്‍ നിന്നും തീപ്പൊരി പടക്ക കടയിലേക്ക് വീണതാണെന്ന് കരുതുന്നു

കോഴഞ്ചേരി | ആര്‍ എസ് എസ് നേതാവിന്റെ ഉടമസ്ഥതയിലെ കോഴഞ്ചേരി വണ്ടിപ്പേട്ടക്ക് സമീപത്തെ പടക്ക വില്‍പ്പന കടയില്‍ തീപിടുത്തം. ഒരാള്‍ക്ക് പരുക്ക്. അടുത്ത ഹോട്ടലിലെ ജീവനക്കാരന്‍ വിനോദിനാണ് നിസാര പരുക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.
സമീപമുള്ള ഹോട്ടലില്‍ നിന്നും തീപ്പൊരി പടക്ക കടയിലേക്ക് വീണതാണെന്ന് കരുതുന്നു. തീ ആളിപ്പടര്‍ന്നതോടെ ഉടന്‍ തന്നെ കടയിലെ ജീവനക്കാര്‍ അണച്ചു. കുറഞ്ഞ അളവില്‍ പടക്കം ഉണ്ടായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. പടക്ക കട ഉടമയായ ആര്‍ എസ് എസ് നേതാവാണ് സമീപത്തെ ഹോട്ടലും നടത്തുന്നത്
---- facebook comment plugin here -----