Kerala
കാക്കനാട് ഹ്യുണ്ടെ കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടിത്തം;ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു, ആളപായമില്ല
കാക്കനാട് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.
കൊച്ചി|എറണാകുളം കാക്കനാട് ഹ്യുണ്ടെ കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടിത്തം. കൈപ്പടമുകളിലുള്ള സര്‍വ്വീസ് സെന്ററിനാണ് തീപിടിച്ചത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
കാക്കനാട് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയത്. വലിയ നാശനഷ്ടമുണ്ടായതായാണ് സംശയിക്കുന്നത്.
---- facebook comment plugin here -----