Connect with us

International

മെക്‌സിക്കോ യുഎസ് അതിര്‍ത്തിയിലെ കുടിയേറ്റ കേന്ദ്രത്തില്‍ തീപ്പിടിത്തം; 70 പേര്‍ കൊല്ലപ്പെട്ടു

.മരിച്ച 70 ഓളം കുടിയേറ്റക്കാരില്‍ , കൂടുതലും വെനസ്വേലക്കാര്‍, ആണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Published

|

Last Updated

സിയുഡാഡ് ജുവാരസ്| യു എസ് അതിര്‍ത്തിയില്‍ മെക്സിക്കന്‍ നഗരത്തിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ 70 പേര്‍ മരിച്ചു. ഇവരില്‍ കൂടുതലും വെനസ്വേലക്കാര്‍ ആണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അര്‍ധരാത്രിയാണ് തീപ്പിടിത്തമുണ്ടായത്. ഉടനെ തന്നെ അഗ്നിശമന സേനാംഗങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി.

യു എസില്‍ അഭയം തേടുന്ന, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ ഒറ്റപ്പെട്ടുപോയ അതിര്‍ത്തി നഗരങ്ങളിലൊന്നാണ് ടെക്സാസിലെ സിയുഡാഡ് ജുവാരസ്.

2014 മുതല്‍ ഏകദേശം 7,661 കുടിയേറ്റക്കാരെ അമേരിക്കയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റ സമീപകാല റിപ്പോര്‍ട്ട് പറയുന്നത്.

 

Latest