National
പുല്‍വാമയിലെ ജുമാ മസ്ജിദില്‍ തീപിടുത്തം
സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളില്‍ ഉണ്ടാകാത്തതിനാല്‍ ആളപായമില്ല.

പുല്‍വാമ, ജമ്മു കശ്മീര്‍| ജമ്മു കശ്മീരിലെ പുല്‍വാമയിലെ ത്രാല്‍ പ്രദേശത്തെ ജുമാ മസ്ജിദില്‍ തീപിടുത്തം. സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളില്‍ ഉണ്ടാകാത്തതിനാല്‍ ആളപായമില്ല.
പ്രദേശവാസികളാണ് മസ്ജിദില്‍ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
പുല്‍വാമയില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
---- facebook comment plugin here -----