International
സംഗീത പരിപാടി കൊഴുപ്പിക്കാന്‍ പടക്കം പൊട്ടിച്ചു; നിശാക്ലബ്ബില്‍ തീ പടര്‍ന്ന് 51 പേര്‍ കൊല്ലപ്പെട്ടു
100 ലേറെ പേര്‍ക്ക് പരിക്കേറ്റു

സ്‌കോപിയെ | സംഗീത പരിപാടികൊഴുപ്പിക്കാന്‍ ആള്‍ക്കൂട്ടം പടക്കം പൊട്ടിച്ചു. നിശാക്ലബ്ബില്‍ തീ പടര്‍ന്ന് 51 പേര്‍ കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു.
യൂറോപ്പിന്റെ തെക്ക് കിഴക്കന്‍ മേഖലയിലെ മാസിഡോണിയയിലെ നിശാക്ലബ്ബിലാണ് തീപ്പിടിത്തമുണ്ടായത്. മാസിഡോണിയയിലെ കിഴക്കന്‍ നഗരമായ കോക്കാനിയില്‍ നിശാക്ലബ്ബില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീ പടര്‍ന്നത ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക സംഗീത ബാന്‍ഡിന്റെ സംഗീത നിശയ്ക്കിടെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആഘോഷം പൊലിപ്പിക്കാന്‍ പടക്കം പ്രയോഗിച്ചതാണ് നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്‌കോവ്‌സ്‌കി പറഞ്ഞത്.
1,500ഓളം പേരാണ് നിശാക്ലബ്ബിനുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. നിശാ ക്ലബ്ബിന്റെ അകത്ത് തീ പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിക്ക് പുറത്ത് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തേടിയെത്തുന്നവരുടേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.