Connect with us

National

ഝാർഖണ്ഡിൽ നഴ്സിംഗ് ഹോമിൽ തീപിടുത്തം; രണ്ട് ഡോക്ടർമാരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

റാഞ്ചി | ഝാർഖണ്ഡിൽ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിന് തീപിടിച്ച് രണ്ട് ഡോക്ടർമാരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. ധൻബാധ് ജില്ലയിലാണ് സംഭവം. നഴ്സിംഗ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, ഇവരുടെ അനന്തരവൻ സോഹൻ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

പുലർച്ചെ രണ്ട് മണിയോടെ നഴ്സിംഗ് ഹോം-കം-പ്രൈവറ്റ് ഹൗസിന്റെ സ്റ്റോർറൂമിൽ നിന്നാണ് തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റാഞ്ചിയിൽ നിന്ന് 170 കിലോമീറ്റർ അകലെ ധന്ബാദിലെ ബാങ്ക് മോർ പ്രദേശത്താണ് മെഡിക്കൽ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി ധൻബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) പ്രേം കുമാർ തിവാരി പറഞ്ഞു.

Latest