Connect with us

International

മെക്‌സിക്കോയില്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപ്പിടുത്തം; 39 മരണം

കുടിയേറ്റ അനുമതി കാത്തിരിക്കുന്നവരുടെ പ്രധാന കേന്ദ്രമാണ് ക്വിദാദ് യുവാരെസ്.

Published

|

Last Updated

മെക്‌സിക്കോ സിറ്റി |  മെക്‌സിക്കോയില്‍ അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ക്വിദാദ് യുവാരെസ് പട്ടണത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപ്പിടുത്തം. സംഭവത്തില്‍ 39 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പില്‍ പ്രവേശിപ്പിക്കപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് ദുരന്തത്തില്‍പ്പെട്ടത്.
കുടിയേറ്റ അനുമതി കാത്തിരിക്കുന്നവരുടെ പ്രധാന കേന്ദ്രമാണ് ക്വിദാദ് യുവാരെസ്.

തീപിടിത്തം ഉണ്ടായ സമയത്ത് ക്യാമ്പില്‍ 68 പേരാണ് ഉണ്ടായിരുന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രദേശം നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വെനസ്വേലന്‍ വംശജരാണെന്നാണ് സൂചന.