Connect with us

Malappuram

കോഡൂരില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപ്പിടിത്തം

മാലിന്യം സംസ്‌കരിക്കാന്‍ പഞ്ചായത്ത് ഇടപെടണമെന്ന് നാട്ടുകാര്‍

Published

|

Last Updated

മലപ്പുറം | കോഡൂരില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപ്പിടിത്തം. പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപ്പിടിത്തമുണ്ടായത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ ഒരു മണിക്കൂറിലേറെ നീണ്ട ശ്രമഫലമായി ഉച്ചക്ക് 1.45 ഓടെ തീ പൂര്‍ണമായും അണച്ചു. സമീപത്തെ കടലുണ്ടി പുഴയിലെ വെള്ളം ഉപയോഗിച്ച് നാട്ടുകാരും തീയണക്കാന്‍ ശ്രമം നടത്തിയിരുന്നു.

സംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിക്കിടക്കുകയാണ്. ഇതിനാൽ ഉഷ്ണ തരംഗ സാധ്യതയേറിയ സാഹചര്യത്തില്‍ വീണ്ടും തീപ്പിടിത്തത്തിലേക്ക് നയിച്ചേക്കുമെന്നാണ് ആശങ്ക. എത്രയും പെട്ടെന്ന് മാലിന്യം സംസ്‌കരിക്കാന്‍ പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.