Kerala
പുത്തന്‍കുരിശില്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തം; 12 കാറുകള്‍ കത്തിനശിച്ചു
പത്തോളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.

എറണാകുളം | പുത്തന്‍കുരിശില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിച്ച് 12 കാറുകള്‍ കത്തിനശിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
എസ് എം ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.പത്തോളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.
അപകടത്തെ തുടര്‍ന്ന് അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും 30 സേനാംഗങ്ങളും പ്രദേശത്തെത്തിയാണ് തീയണച്ചത്.
---- facebook comment plugin here -----