International
ഫ്രാൻസിലെ ബ്ലോ മെനിലിലെ തീപ്പിടിത്തം; മലയാളി വിദ്യാർഥികൾ താമസിച്ച വീട് കത്തിനശിച്ചു: എംബസിയും കേരള സര്‍ക്കാരും സഹായിക്കമെന്ന് അഭ്യര്‍ഥന
അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ കത്തിനശിച്ചതിനാല്‍ വലിയ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

പാരിസ് | ഫ്രാന്‍സിലെ ബ്ലോ മെനിലിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച വീട് കത്തിനശിച്ചു.രാത്രി ഉറങ്ങുന്നതിനിടെയാണ് 13 വിദ്യാര്‍ഥികള്‍ താമസിച്ച വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ട് അടക്കം എല്ലാ രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തി നശിച്ചു.
മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് വീടിന് തീപിടച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.ധരിക്കാന്‍ വസ്ത്രങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും എംബസിയും കേരള സര്‍ക്കാരും സഹായിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിക്കുന്നത്.
അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ കത്തിനശിച്ചതിനാല്‍ വലിയ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.