National
താനെയിലെ ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു
ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
താനെ| താനെ ജില്ലയിലെ ഭിവണ്ടിയിലെ സരാവലി എംഐഡിസിയില്‍ സ്ഥിതി ചെയ്യുന്ന ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് തീ ഉയരുന്നത് കാണാമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വിഭാഗമാണ് തീയണച്ചത്. ഭിവണ്ടി, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേന സ്ഥലത്തെത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
---- facebook comment plugin here -----