Connect with us

National

ഇ വി ഷോറൂമിൽ തീപ്പിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംക്‌ഷനിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്

Published

|

Last Updated

ബെംഗളൂരു | വടക്കൻ ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ തീപ്പിടുത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു. പ്രിയ എന്ന എന്ന ജീവനക്കാരിയാണ് മരിച്ചത്.

രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംക്‌ഷനിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്ന് ഫയർ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.

പ്രിയയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.