Connect with us

National

തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപ്പിടുത്തം; അഞ്ച് മരണം

പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

Published

|

Last Updated

ചെന്നൈ  | തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. സംഭവത്തില്‍ ഇരുപതോളംപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടമുണ്ടായത്.

പാട്ടിത്തെറിയില്‍ സമീപത്തെ മൂന്നിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്.

---- facebook comment plugin here -----

Latest