Connect with us

Kerala

ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റില്‍ തീപ്പിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

വടകര വേളം പഞ്ചായത്തില്‍ പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായത്.

Published

|

Last Updated

കോഴിക്കോട് | ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റിലുണ്ടായ തീപ്പിടിത്തം വന്‍ നാശനഷ്ടത്തിനിടയാക്കി. വടകര വേളം പഞ്ചായത്തില്‍ പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായത്.

പേരാമ്പ്ര മരുതേരി സ്വദേശി റഫീഖിന്റെ സ്ഥാപനമാണ് അഗ്നിക്കിരയായത്. 75 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ വീട്ടുകാരന്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ടും പേരാമ്പ്രയില്‍ നിന്നെത്തിയ രണ്ടും യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. രക്ഷാപ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു.